Thursday, August 6, 2015

സൗദിയില്‍ പള്ളിക്കു നേരെ ചാവേറാക്രമണം; 17 പേര്‍ മരിച്ചു

റിയാദ്: വടക്കുപടിഞ്ഞാറന്‍ സൗദിയില്‍ ഷിയാ പള്ളിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരാണ്. 

അസീര്‍ പ്രവിശ്യയിലെ അഭയിലെ പള്ളിക്കുനേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അക്രമകാരികള്‍ ലക്ഷ്യം വെച്ചതെന്ന് കരുതുന്നു. 

ആരാണ് ആക്രമണം നടത്തിയതെന്ന് അറിവായിട്ടില്ല. മെയില്‍ ഇതേ മേഖലയിലെ ഷിയാ പള്ളിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.

No comments:

Post a Comment